അയർലണ്ടിൽ വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് SSE Airtricity-യും

അയര്‍ലണ്ടിലെ മറ്റ് ഊര്‍ജ്ജവിതരണ കമ്പനികള്‍ക്ക് പിന്നാലെ വൈദ്യുതി, ഗ്യാസ് എന്നിവയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് SSE Airtricity-ഉം. നവംബര്‍ 1 മുതല്‍ വൈദ്യുതിക്ക് 12%, ഗ്യാസിന് 10% എന്നിങ്ങനെ വിലകുറയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് VAT അടക്കം വര്‍ഷം ശരാശരി 384.55 യൂറോ ഈ വിലക്കുറവ് കാരണം ലാഭിക്കാനാകുമെന്ന് SSE Airtricity പറഞ്ഞു.

മാസങ്ങളായി നീണ്ട ഊര്‍ജ്ജവിലക്കയറ്റത്തിന് ശേഷം Electric Ireland, Energia, Pinergy എന്നീ കമ്പനികളും ഈയിടെ വൈദ്യുതി, ഗ്യാസ് എന്നിവയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: