അയർലണ്ടിലെ സൗജന്യ ജിപി വിസിറ്റ് കാർഡിന് നിങ്ങൾ അർഹരാണോ? എങ്ങനെ അറിയാം?

അയര്‍ലണ്ടില്‍ സൗജന്യമായി ഡോക്ടറെ (ജനറല്‍ പ്രാക്ടീഷണര്‍- ജിപി) കാണാനുള്ള പദ്ധതി വ്യാപിപ്പിച്ച് സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ അര്‍ഹരായ 215,000 പേരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു.

രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ഏകദേശം 430,000 പേര്‍ക്ക് സൗജന്യമായി ഡോക്ടറെ കാണാന്‍ ജിപി വിസിറ്റ് കാര്‍ഡുകള്‍ നല്‍കും. നവംബറിലാണ് രണ്ടാം ഘട്ടം. ആകെ 5 ലക്ഷം പേര്‍ക്ക് ഈ സൗജന്യം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് സൗജന്യമായി ഡോക്ടറെ കാണാവുന്ന തരത്തില്‍ ഒരു സര്‍ക്കാര്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നത്.

നേരത്തെ രാജ്യത്തെ എല്ലാ ആറ്, ഏഴ് പ്രായക്കാരായ കുട്ടികള്‍ക്കും ഡോക്ടറുടെ സേവനം സൗജന്യമാക്കി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.

HSE വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയാല്‍ പദ്ധതി വഴി സൗജന്യം ലഭിക്കാന്‍ നിങ്ങള്‍ അര്‍ഹരാണോ എന്ന് മനസിലാക്കാന്‍ സാധിക്കും. ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന കുട്ടികളില്ലാത്തവര്‍ (പരമാവധി വരുമാനം 40,000 യൂറോയോളം), കുട്ടികളുള്ളതും, ഒരാളുടെ വരുമാനത്തില്‍ നിന്നും മോര്‍ട്ട്‌ഗേജ് അടയ്‌ക്കേണ്ടതുമായ ദമ്പതികള്‍ (വരുമാനം 53,000 യൂറോ), രണ്ട് കുട്ടികളുള്ള, മോര്‍ട്ട്‌ഗേജും, ചൈല്‍ഡ് കെയര്‍ തുകയും അടയ്ക്കുന്ന ദമ്പതികള്‍ (വരുമാനം 63,000 യൂറോ) എന്നിവരെല്ലാം ഈ സൗജന്യത്തിന് അര്‍ഹരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www2.hse.ie/services/schemes-allowances/gp-visit-cards/gp-visit-cards/

Share this news

Leave a Reply

%d bloggers like this: