അയര്‍ലണ്ടിലെ ജൂനിയര്‍ സെര്‍ട്ട് പരീക്ഷാഫലം ഒക്ടോബര്‍ 18-ന് പുറത്തുവിടുമെന്ന് State Examinations Commission (SEC). കഴിഞ്ഞ വര്‍ഷം പരീക്ഷ വിലയിരുത്താനായി ആവശ്യത്തിന് അദ്ധ്യാപകരില്ലെന്ന കാരണത്താല്‍ വളരെ വൈകി നവംബറിലായിരുന്നു ഫലം പുറത്തുവിട്ടത്.
കോവിഡിന് മുമ്പ് അവസാനമായി പരീക്ഷാഫല പുറത്തുവിടുന്നത് സാധാരണഗതിയില്‍ നടന്നത് 2019-ലാണ്. അന്ന് ഒക്ടോബര്‍ 4-ന് ജൂനിയര്‍ സെര്‍ട്ട് ഫലം പുറത്തുവിടാന്‍ സാധിച്ചിരുന്നു.
ഈ വര്‍ഷം 1,700 അദ്ധ്യാപരാണ് ജൂനിയര്‍ സെര്‍ട്ട് പരീക്ഷ വിലയിരുത്താനായി ഉണ്ടായിരുന്നത്. 2022-ലെക്കാള്‍ 33% അധികമാണിത്. ഓണ്‍ലൈന്‍ വഴിയുള്ള വിലയിരുത്തല്‍ വൈകാതെ തന്നെ ഫലം പുറത്തിവിടുന്നതിന് സഹായകമായതായും SEC പറഞ്ഞു.
സ്‌കൂളുകള്‍ വഴിയാണ് ആദ്യം ഫലം അറിയാന്‍ സാധിക്കുക. ഒക്ടോബര്‍ 18 മുതല്‍ ഓണ്‍ലൈനിലും ഫലം ലഭ്യമാകും.
അതേസമയം ലീവിങ് സെര്‍ട്ടിഫിക്കറ്റ് അപ്പീല്‍ റിസല്‍ട്ടുകള്‍ സെബ്റ്റംബര്‍ 29-ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്ന് SEC അറിയിച്ചിട്ടുണ്ട്. Central Applications Office (CAO) വഴിയുള്ള ഉപരിപഠന പ്രവേശനത്തിന്റെ റൗണ്ട് 5, ഒക്ടോബര്‍ 3-നാണ്. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് അതിന് മുമ്പ് തന്നെ അപ്പീല്‍ ഫലങ്ങള്‍ പുറത്തുവിടുന്നത്.