യു.കെ വിസ ഫീസ് വർദ്ധിപ്പിച്ചു; അയർലണ്ടിലും ഫീസ് കൂടുമോ?

ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളുടെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍. ഒക്ടോബര്‍ 4 മുതല്‍ ആറ് മാസത്തിന് താഴെയുള്ള വിസിറ്റിങ് വിസയ്ക്ക് 15 പൗണ്ടും, സ്റ്റുഡന്റ് വിസയ്ക്ക് 127 പൗണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ വിസിറ്റിങ് വിസയ്ക്കുള്ള ചെലവ് 115 യൂറോയും, സ്റ്റുഡന്റ് വിസയുടേത് 490 യൂറോയും ആയി ഉയരും. മിക്ക വര്‍ക്ക് വിസകളുടെയും, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയുടെയും ഫീസും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിദേശവിദ്യാര്‍ത്ഥികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും, യു.കെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.

പൊതുമേഖലയിലുണ്ടായ ശമ്പളവര്‍ദ്ധനയാണ് വിസ ഫീസ് നിരക്ക് ഉയരാന്‍ കാരണമായിരിക്കുന്നത്. യു.കെയിലെ പൗരന്മാര്‍ക്ക് മേല്‍ അധികനികുതി ഭാരമേല്‍പ്പിക്കാതെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം സമാനമായ വര്‍ദ്ധന അയര്‍ലണ്ടിലും വന്നേക്കുമോ എന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. രാജ്യത്തെ റെസിഡന്‍സ് പെര്‍മിറ്റിനുള്ള (IRP) ഫീസ് നിരക്ക് വളരെ കൂടുതലാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: