അയർലണ്ടിലെ വേൾഡ് നാച്ച്വറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി മലയാളിയായ റോഷൻ കുര്യാക്കോസ്

വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ക്ക് അഭിമാനമായി റോഷന്‍ കുര്യാക്കോസ്. ഞായറാഴ്ച ന്യൂറോസില്‍ വച്ച് നടന്ന വേള്‍ഡ് നാച്ച്വറല്‍ ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയാണ് റോഷന്‍ പ്രാവാസി ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെയും അഭിമാനം വാനോളമുയര്‍ത്തിയത്.

ഒന്നാം സ്ഥാനം നേടുക വഴി ഈ വര്‍ഷം അമേരിക്കയില്‍ വച്ചു നടക്കുന്ന ഓള്‍ വേള്‍ഡ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും റോഷന്‍ കരസ്ഥമാക്കി.

വാട്ടര്‍ഫോര്‍ഡ് കില്ലൂര്‍ നഴ്‌സിങ് ഹോമില്‍ ക്ലിനിക്കല്‍ നഴ്‌സിങ് മാനേജര്‍ ആയി ജോലി ചെയ്യുകയാണ് റോഷന്‍ കുര്യാക്കോസ്. ഭാര്യ ജോബി റോഷന്‍ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു. നാട്ടില്‍ പുതുപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം.

‘റോഷന് റോസ് മലയാളത്തിന്റെ എല്ലാ വിധ വിജയാശംസകളും…’

Share this news

Leave a Reply

%d bloggers like this: