അയർലണ്ടിൽ ഇന്ന് അതിശക്‌തമായ മഴ; വിവിധയിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഇന്ന് (ചൊവ്വ) വൈകിട്ടും, രാത്രിയിലുമായി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇത് പ്രാദേശികമായ വെള്ളപ്പൊക്കമുണ്ടാക്കുന്നതിനൊപ്പം, യാത്ര ദുര്‍ഘടമാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 6 മണിമുതല്‍ നാളെ പുലര്‍ച്ചെ 3 മണിവരെ Clare, Cork, Kerry, Limerick, Tipperary, Donegal, Connacht എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും.

ഇതിന് പുറമെ വൈകിട്ട് 5 മണിമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 3 മണിവരെ West Galway, Kerry എന്നിവിടങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്.

ഇന്ന് 16 മുതല്‍ 20 ഡിഗ്രി വരെയാകും രാജ്യത്തെ ഉയര്‍ന്ന താപനില. ഈയാഴ്ചയുടനീളം വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയായിരിക്കുമെന്നും, ഇടയ്ക്ക് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: