ഗൃഹാതുരത്വം പേറുന്ന, തൊടുപുഴയുടെ മണ്ണിന്റെ മക്കള്‍, തൊടുപുഴയുടെ മനോഹാരിതയും, ശാലീനതയും അശേഷം ചോര്‍ന്നുപോകാതെ, തനതു കലകളും, കലാരൂപങ്ങളും, വിഭവങ്ങളും, കോര്‍ത്തിണക്കി പുനരാവിഷ്കരിക്കപ്പെടുന്നു. ഒക്ടോബര്‍ 14-ആം തീയതി, ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകുന്നേരം ഏഴു വരെ, Blanchardstown St. Brigid’s GAA club hall അങ്കണത്തില്‍ വച്ചാണ് പരിപാടി നടത്തപ്പെടുന്നത്.
തൊടുപുഴക്കാരന്റെ വീറും, വാശിയും, കരുത്തും മാറ്റുരക്കപ്പെടുന്ന വിവിധ കായിക മേളകള്‍, വര്‍ണവിരാജികൾ തീര്‍ത്തു ആവിഷ്കരിക്കുന്ന കലാരൂപങ്ങള്‍, ചെമ്പകച്ചോറിൻ നറുമണം പേറിയുള്ളതും, നാവിന് ആസ്വാദകരവുമായ സദ്യ വട്ടങ്ങൾ, തൊടുപുഴയിലെ സദ്ജനങ്ങളും, സതീർത്ഥ്യരും ഒരുമയോടാഘോഷിക്കുന്ന,TFI യുടെ ഒന്‍പതാമതു മണ്ണിൻ മഹോത്സവം- TFI annual day celebrations 2023.
തൊടുപുഴയുടെ അതിമനോഹര പ്രദേശത്തുനിന്നും അയർലണ്ടിലേക്ക് കുടിയേറിയ സകലരും ജാതി -മത – രാഷ്ട്രീയ ഭേദമന്യേ ഒത്തു ചേരുന്ന അസുലഭ മുഹൂർത്തത്തിലേക്ക് എല്ലാ തൊടുപുഴ -അയർലൻഡ് നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കുടുംബാംഗങ്ങളും, വ്യക്തികളും ഒന്നിച്ചു കൂടുന്ന ഈ മെഗാ സമ്മേളനത്തിൽ കുട്ടികളുടെയും, മുതിർന്നവരുടെയും അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ഉതുകുന്ന വിവിധ കലാകായിക പരിപാടികൾ, വിവിധ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ, എല്ലാ വർഷത്തെയും പോലെ കപ്പിൾസ് സ്പെഷ്യൽ മത്സര പരിപാടികൾ, തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്യുന്ന മുഴുവൻ ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുടുംബം ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനം TFI-യുടെ മുഖ മുദ്രയാണ്. ഈ സമ്മേളനത്തിൽ വച്ചു കുടുംബ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ എല്ലാ ദമ്പതിമാരെയും ആദരിക്കുന്നതാണ്.
ഈ മെഗാ ഇവന്റിൽ പങ്കു കൊള്ളുവാനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
അന്നേ ദിവസം ജീവിതത്തിലെ ഓർമിക്കുന്ന ഒരു സുദിനം ആയി, പ്രഭാതം മുതൽ പ്രദോഷം വരെ ആഹ്ലാദ ആവേശഭരിതമായി, ഉത്സവ മേളമായി ആഘോഷിക്കാനുള്ള വൈവിദ്ധ്യമാർന്ന പരിപാടികളും, നാടൻ ഭക്ഷണ സംവിധാനങ്ങളും ഒരിക്കിയിരിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിന്റ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവരുടെ പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു.
TFI ഗ്രൂപ്പിൽ അംഗങ്ങൾ അല്ലാത്തവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനും, മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾ
ഇന്നസെന്റ് കുഴിപ്പിള്ളിൽ – 0877850505
ചിൽസ് – 0870622230
ജോസ്മോൻ -0894019465
ഹില്ലാരിയോസ് – 0861761596
ടൈറ്റസ് (പ്രോഗ്രാം കോർഡിനേറ്റർ ) – 0857309480
PRO: ജോസൻ ജോസഫ് -0872985877