ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ വിവിധ കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ശക്തമായ മഴ കാരണമുള്ള വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് ഞായറാഴ്ച Waterford, Galway, Mayo എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലേര്‍ട്ട്.

Waterford-ല്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകിട്ട് 6 മണിവരെ മുന്നറിയിപ്പ് നിലനില്‍ക്കും. റോഡ് യാത്രക്കാര്‍ അതീവജാഗ്രത പാലിക്കുക.

Galway, Mayo എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകിട്ട് 5 വരെയാണ് ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുക.

ഇതിന് പുറമെ Carlow, Kilkenny, Wicklow, Wexford, Cork എന്നിവിടങ്ങളില്‍ യെല്ലോ റെയ്ന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ മഴയോടൊപ്പം, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും, റോഡ് യാത്ര ദുര്‍ഘടമാകുന്നതിനും ഇത് കാരണമാകും. രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് ഈ കൗണ്ടികളില്‍ വാണിങ് നിലനില്‍ക്കുക.

Donegal, Sligo കൗണ്ടികളിലും രാവിലെ 11 മണിമുതല്‍ വൈകിട്ട് 8 മണിവരെയ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.

Waterford, Wexford and Wicklow എന്നിവിടങ്ങളില്‍ വൈകിട്ട് 3 മണിമുതല്‍ 7 മണിവരെ ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ദേഹത്ത് സാധനങ്ങള്‍ വീണ് അപകടമുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കുക.

Share this news

Leave a Reply

%d bloggers like this: