അതിശക്തമായ മഴ: അയർലണ്ടിലെ മൂന്ന് കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ആഗ്നസ് കൊടുങ്കാറ്റിന്റെ താണ്ഡവത്തിന് ശേഷം കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ വീണ്ടും ശക്തമായ മഴ എത്തുന്നു. ഇന്ന് (ശനിയാഴ്ച) ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്നും, ഇവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. രാവിലെ 8 മണിമുതല്‍ രാത്രി 8 വരെ മുന്നറിയിപ്പ് നിലനില്‍ക്കും.

പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴ, റോഡ് യാത്രയും ദുഷ്‌കരമാക്കും. വാഹനം ഓടിക്കുന്നവര്‍ മുന്നിലെ വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് വളരെ മെല്ലെ മാത്രം ഡ്രൈവ് ചെയ്യുക.

ഒപ്പം മരങ്ങള്‍ കടപുഴകി അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, വലിയ മരങ്ങളുടെ കീഴെ പോയി നില്‍ക്കുന്നത് ഒഴിവാക്കുക.

സൂപ്പര്‍ മൂണ്‍ കാരണം രാത്രിയോടെ തിരമാലയുയരുകയും ചെയ്യും.

പരമാവധി 15 മുതല്‍ 19 ഡിഗ്രി വരെയാകും ഇന്നത്തെ അന്തരീക്ഷ താപനില.

Share this news

Leave a Reply

%d bloggers like this: