ഡബ്ലിനിൽ വർദ്ധിച്ചു വരുന്ന കൗമാര ആക്രമണങ്ങൾ; താലയിൽ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ പ്രതിഷേധം

ഡബ്ലിനിൽ വർദ്ധിച്ചു വരുന്ന കൗമാര ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി താലയിൽ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ സമാധാനപരമായ പ്രതിഷേധ സംഗമം. പ്രതീക്ഷിച്ചതിലും കൂടുതലായി 200 ൽ അധികം ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

ഫോർച്യൂൺസ് ടൗൺ ലുവാസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 7 മണി വരെ നടന്ന പ്രതിഷേധത്തിൽ ജോൺ ലാഹാർട്ട്, കോം ബ്രോഫി ടിഡി എന്നിവർ പങ്കെടുത്തു. മലയാളികളടക്കമുള്ളവർ പ്ലക്കാർഡുകളുമായി എത്തി.

സമാധാനപരമായി പ്രതിഷേധം നടത്താൻ സഹായിച്ചതിന് എല്ലാവരോടും നന്ദി പറയുന്നതായി സംഘാടകർ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും, ഈ പ്രശ്നം സംബന്ധിച്ച് അധികൃതർ കൃത്യമായി ഒരു ഉത്തരം തരും വരെ പ്രതിഷേധം തുടരണമെന്നും അവർ ആഹ്വാനം ചെയ്തു.

ഈയിടെ ഡബ്ലിനിൽ ഒരു ഇന്ത്യക്കാരന് വംശീയ അക്രമമെന്നു സംശയിക്കുന്ന തരത്തിൽ ക്രൂരമായ മർദ്ദനം ഏറ്റിരുന്നു. ഇതിനു പുറമെ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് സമീപ കാലങ്ങളിൽ ആക്രമണത്തിന് ഇരയായത്. ഈ ആക്രമണങ്ങൾ പലതും കൗമാരക്കാരന് നടത്തിയത്.

Share this news

Leave a Reply

%d bloggers like this: