അയർലണ്ടിൽ ഗാർഡ സമരത്തിൽ; ക്രമസമാധാനം തകരുമോ?

പുതിയ ഡ്യൂട്ടി സമയം സംബന്ധിച്ചുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ഗാര്‍ഡ അംഗങ്ങള്‍ നടത്തുന്ന സമരം രാജ്യത്തെ നിമസംരക്ഷണത്തെ ബാധിക്കില്ലെന്ന് Garda Representative Association (GRA). അയര്‍ലണ്ടിലെ 14,000 അംഗങ്ങളോളം വരുന്ന ഗാര്‍ഡയിലെ 11,000 പേര്‍ GRA-യില്‍ അംഗങ്ങളാണ്.

നേരത്തെ ഗാര്‍ഡയ്ക്കുണ്ടായിരുന്ന സാധാരണ ഡ്യൂട്ടി കോവിഡ് കാലത്ത് അധികസമയ ഡ്യൂട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു (Voluntary Overtime). എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച ശേഷവും സമാനമായ ഡ്യൂട്ടി തുടരണമെന്ന കമ്മീഷണര്‍ ഡ്രൂ ഹാരിസിന്റെ നിര്‍ദ്ദേശത്തോട് വിയോജിപ്പ് അറിയിച്ചാണ് GRA സമരം നടത്തുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും അധികസമയ ഡ്യൂട്ടി നടത്തില്ലെന്ന് തീരുമാനിച്ചിരിക്കുന്ന ഗാര്‍ഡ അംഗങ്ങള്‍ നവംബര്‍ 10 വരെ പ്രതിഷേധം തുടരും.

അതേസമയം കോവിഡ് കാലത്ത് കൊണ്ടുവന്ന പുതിയ ഡ്യൂട്ടി സമയം ചെലവേറിയതാണെന്നും, സമൂഹത്തില്‍ ക്രമസമാധാനപാലത്തിന് പര്യാപ്തമല്ലെന്നുമാണ് കമ്മിഷണര്‍ ഹാരിസ് പറയുന്നത്. എന്നാല്‍ പഴയ സമയക്രമം അംഗങ്ങളെ മോശമായി ബാധിക്കുന്നുവെന്നും, കാര്യക്ഷമത കുറയ്ക്കുമെന്നുമാണ് GRA-യുടെ പക്ഷം.

അതേസമയം സമരത്തിനിടയിലും രാജ്യത്തെ പൊലീസിങ് സംവിധാനം കാര്യക്ഷമമായിരിക്കുമെന്നും, ആവശ്യമുള്ളപ്പോഴെല്ലാം അംഗങ്ങള്‍ അധിക ഡ്യൂട്ടി ചെയ്യുമന്നും കരുതുന്നതായി GRA വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: