മുതിർന്നവർക്ക് കരുതലുമായി ഗ്രാൻഡ് പാൽസ് എൽഡർ കെയർ പത്തനംതിട്ടയിൽ

മുതിർന്ന പൗരന്മാരെ അവരുടെ ആരോഗ്യവും സന്തോഷവും സുരക്ഷിതത്വവും ഉറപ്പു വരുത്തി കരുതലിന്റെ സ്നേഹ സ്പർശവുമായി ഒരു പുത്തൻ സ്റ്റാർട്ട് അപ്പ് പത്തനംതിട്ട കേന്ദ്രമായി ആരംഭിച്ചു. ‘ഗ്രാൻഡ് പാൽസ്’ എന്ന കമ്പനിയുടെ പുത്തൻ സ്റ്റാർട്ട് അപ് ആണ് മധ്യതിരുവിതാംകൂറിൽ നവീന ആശയവുമായി കടന്നു വരുന്നത്.

വിദേശ രാജ്യങ്ങളിലെ പോലെ പ്രൊഫഷണൽ രീതിയിൽ തന്നെയാകും ഇവിടെയും ഗ്രാൻഡ് പാൽസ് പ്രവർത്തനം കേന്ദ്രീകരിക്കുക. മുതിർന്നവരെ അവരവരുടെ ഇടത്ത് എത്തിയാകും സേവനം നൽകുക. ഇതിനായി അതിവിദഗ്ദ ട്രെയിനേഴ്സിനെ ഓരോ ഇടത്തും അവരുടെ സാഹചര്യത്തിനൊത്ത വിധം ഏർപ്പാട് ചെയ്യും.

ഓരോ മുതിർന്ന പൗരനെയും അവരുടെ മാന്യതയും വ്യക്തിത്വവും പരിരക്ഷിച്ച്, കരുതലും സുരക്ഷിതത്വവുമായി ജീവിതത്തിന്റെ മനോഹരമായ ദിനങ്ങൾ സമ്മാനിക്കുകയാണ് ഗ്രാൻഡ് പാൽസിന്റെ മുഖ്യ ലക്ഷ്യം. സാധാരണ വൃദ്ധ സദനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ആശയം മുന്നോട്ടു വയ്ക്കുക വഴി വാർദ്ധക്യം സ്വഭവനങ്ങളിൽ തന്നെ വിഷമരഹിതമായി, കൂടുതൽ ഉർജ്ജ്വ സ്വലമായി ചെലവഴിക്കാൻ ഗ്രാൻഡ് പാലസ് സഹായിക്കുന്നു.

വാർദ്ധക്യത്തിന്റെ വ്യാകുലതകളും മനസ്സിന്റെ പിരിമുറുക്കങ്ങളും സ്വതന്ത്രമാക്കി ചിരിയും ചിന്തയും സമ്മാനിച്ച് സജീവമാക്കുക വഴി മനോഹരമായ ജീവിത സായാഹ്നം ഗ്രാൻഡ് പാൽസ് ഉറപ്പാക്കും ഇത്തരത്തിൽ ജീവിതത്തിന് പുത്തൻ വെളിച്ചമേക്കുക വഴി മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ ഇടത്ത് മെച്ചപ്പെട്ട ജീവിതം ആസ്വാദ്യമാക്കി കുടുംബത്തിനൊപ്പം നിലനിൽക്കാനുമാകും.

യൗവനത്തിലെന്നപോലെ വാർദ്ധക്യത്തിലും ഒപ്പം നടക്കാനും, കേൾക്കാനും, പറയാനും, കൂട്ട് പോകാനും അവരുടെ ഇഷ്ടങ്ങൾ അറിഞ്ഞും, കുടുബത്തോട് ചേർന്ന് നിന്നും പ്രവർത്തിക്കാൻ ഗ്രാൻഡ്പാൽസ് സേവനദാതാക്കൾ ബദ്ധശ്രദ്ധരാണ് എന്നതാണ് ഈ സ്റ്റാർട്ട് അപ്പിനെ വേറിട്ടതും ശ്രദ്ധേയവുമാക്കുന്നത്.

ആഴ്ചയിൽ രണ്ട് ദിനം വീതം മുഴുവൻ സമയം മുതിർന്നവർക്ക് ഒപ്പം ഗ്രാൻപാൽസിന്റെ വിദഗ്ദ ട്രെയിനേഴ്സ് ചിലവഴിക്കും. പത്രം വായിക്കാൻ മുതൽ അവരവരുടെ ഇഷ്ടം അറിഞ്ഞ്, അവർക്കൊപ്പം സഹായി ആയി സഞ്ചരിക്കുക എന്നത് തന്നെ വാർദ്ധക്യത്തിൽ നൽകുന്ന സവിശേഷ കരുതലാണ്. ആ കരുതൽ അവരുടെ വ്യക്തിത്വത്തെ ഉയർത്തിപിടിച്ച് തന്നെ ആകുമ്പോൾ പ്രത്യേകിച്ചും.

grandpalscare

Mob: +91-8075-448958 | Mob: +91 6282598484

Email: contact@grandpal scare.com Web: www.grandoulcare.com

Share this news

Leave a Reply

%d bloggers like this: