ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് വാണിങ്. ശക്തമായ മഴ, പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കടലില്‍ ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി വരെയാണ് മുന്നറിയിപ്പ്.
അതേസമയം Clare, Limerick, Tipperary, Kilkenny, Wexford എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെയാണ് വാണിങ് നിലനില്‍ക്കുക. Connacht-ല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെയും മഴ മുന്നറിയിപ്പ് ഉണ്ട്.
റോഡ് യാത്രികരടക്കം എല്ലാവരും അതീവജാഗ്രത പാലിക്കണമെന്നും. ഡ്രൈവര്‍മാര്‍ കുറഞ്ഞ വേഗതയില്‍, മുന്നിലെ വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് മാത്രം വാഹനമോടിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. നനവുള്ള കാലാവസ്ഥയാണ് വരുംദിവസങ്ങളില്‍ കാത്തിരിക്കുന്നത് എന്നതിനാല്‍, ടയറുകള്‍, ബ്രേക്കുകള്‍ എന്നിങ്ങനെ വാഹനത്തിന്റെ എല്ലാ സംവിധാനങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക.