ഡബ്ലിൻ : ദ്രോഗഡ ലൂര്‍ദ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും അയച്ച കത്തിൽ ടി.എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണിവരെ പരേതന്റെ ഭൗതിക ശരീരം ദ്രോഗഡയിലെ ടൗണ്‍ലീസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി എത്തിച്ചു. തുടർന്ന് പ്രാർത്ഥനാ സുസ്രൂഷകളും നടത്തി. അയർലണ്ടിലെ നൂറുകണക്കിന് മലയാളികൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുവാനായി എത്തിയിരുന്നു.
ഒഐസിസി അയർലൻഡ് ഘടകം പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ മാത്യു, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽ പറമ്പിൽ എന്നിവർ ആദരാഞ്ജലികള്‍ അർപ്പിക്കുവാനായി എത്തി.