അയർലണ്ടിൽ സ്വവർഗാനുരാഗികളെ തെരഞ്ഞുപിടിച്ച് കൊന്ന സീരിയൽ കില്ലർ ഇനി ജീവപര്യന്തം ജയിലിൽ

അയര്‍ലണ്ടില്‍ സ്വവര്‍ഗലൈംഗിക അഭിരുചിയുള്ളവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ യൂസഫ് പലാനിക്ക് ജീവപര്യന്തം തടവ്. സ്വവര്‍ഗസ്‌നേഹികളായ രണ്ട് പുരുഷന്മാരെ കൊന്ന പലാനിക്ക് (23) തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ മറ്റൊരു പുരുഷനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷത്തെ തടവും Ms Justice Mary Ellen Ring വിധിച്ചു.

സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണ് ഹീനമായ കുറ്റകൃത്യം നടത്താന്‍ പ്രതിയായ യൂസഫ് പലാനിയെ പ്രേരിപ്പിച്ചത്. സ്വവര്‍ഗാനുരാഗം തന്റെ മതമായ ഇസ്ലാം വിലക്കിയിട്ടുണ്ടെന്ന് പ്രതി ഗാര്‍ഡയോട് പറഞ്ഞിരുന്നു. അതേസമയം പ്രതി തീവ്രവാദബന്ധമുള്ളയാളല്ലെന്ന് ഗാര്‍ഡയ്ക്ക് ബോധ്യപ്പെടുകയും ചെയ്തു. ഗേ ഡേററിങ് ആപ്പ് വഴി, ഒറ്റയ്ക്ക് താമസിക്കുന്ന സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ തെരഞ്ഞുപിടിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

2022 ഏപ്രില്‍ 10-ന് സ്ലൈഗോയിലെ Cartron Heights-ല്‍ വച്ചാണ് പ്രതി ആദ്യം, Aidan Moffitt (42) എന്നയാളെ കൊലപ്പെടുത്തുന്നത്. Moffitt-നെ അദ്ദേഹത്തിന്റെ വീട്ടില്‍ കെട്ടിയിട്ട ശേഷം പലതവണ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് ഏപ്രില്‍ 12-ന് സ്ലൈഗോയില്‍ തന്നെയുള്ള Connaughton Road-ലെ City View-ല്‍ Michael Snee (58) എന്നയാളെയും യൂസഫ് പലാനി കൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ ശരീരവും വീട്ടിലെ തറയില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയ പാടുകളും കണ്ടെത്തി.

അതേസമയം ഏപ്രില്‍ 9-നാണ് സ്ലൈഗോയിലെ Cleveragh Road-ല്‍ വച്ച് Anthony Burke എന്നയാളെ പ്രതി, കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ Burke-ന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.

ഇരകളായ മൂന്ന് പേരും സ്വവര്‍ഗാനുരാഗികളാണ്. സ്വവര്‍ഗ ലൈംഗികാഭിരുചി അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നുവെന്നും, അതോര്‍ത്ത് അവരുടെ ബന്ധുക്കള്‍ ഒരിക്കലും ലജ്ജിക്കേണ്ടതില്ലെന്നും വിധി പ്രസ്താവിക്കവെ Ms Justice Mary Ellen Ring പറഞ്ഞു. നിഷ്‌കളങ്കരായ അവരെല്ലാം തന്നെ തങ്ങള്‍ ജീവിച്ച സമൂഹത്തില്‍ മൂല്യമുള്ളവരായിരുന്നുവെന്നും ജഡ്ജ് വ്യക്തമാക്കി.

2022 ഏപ്രില്‍ 13-നാണ് പലാനി ഗാര്‍ഡയുടെ പിടിയിലാകുന്നത്. അന്ന് മുതലുള്ള കസ്റ്റഡി കാലയളവ്, ശിക്ഷാ കാലയളവായി കണക്കാക്കും.

Share this news

Leave a Reply

%d bloggers like this: