വെക്സ്ഫോർഡിൽ ഭരതനാട്യം പഠിക്കാം; സപ്തസ്വരയുടെ ക്ലാസുകൾക്ക് തുടക്കമായി

സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോർമിംഗ് ആർട്സ്, ഡബ്ലിൻ വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ (SASC) ആഭിമുഖ്യത്തിൽ വെക്സ്ഫോർഡിൽ ഇന്ത്യൻ ക്ലാസ്സിക്കൽ(ഭരതനാട്യം)ഡാൻസ് ക്ലാസ്സുകൾക്ക് തുടക്കമായി. ഇന്നലെ(27 ഒക്ടോബർ 2023) വൈകുന്നേരം Barntown കമ്മ്യൂണിറ്റി സെൻററിൽ വച്ചായിരുന്നു പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിൽ വിശിഷ്ടാതിഥികളായി ഹോളിഗ്രയിൽ റസ്റ്ററൻറ് ഫാമിലിയിലെ ഷിജു ഹോളിഗ്രയിലും, ബിജു ഹോളിഗ്രയിലും പങ്കെടുത്തു.

വെക്‌സ് ഫോർഡ് കൗണ്ടിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കു വേണ്ടി ആരംഭിച്ച പ്രസ്തുത ഡാൻസ് ക്ലാസിൽ ചേരുവാൻ താൽപര്യമുള്ള കുട്ടികളും മുതിർന്നവരും ബോബി തോമസ് -0892006238 എന്ന നമ്പറിൽ കോൺടാക്റ്റ് ചെയ്യുക.

മാസത്തിൽ രണ്ടു മണിക്കൂർ വീതമുള്ള രണ്ട് ക്ലാസ്സുകൾ ആയായിരിക്കും നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: