മെറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയില്‍. ആഗോളമായി ഐറിഷ് സമയം ഉച്ചയ്ക്ക് ശേഷം 3.15 മുതലാണ് തടം നേരിട്ടു തുടങ്ങിയത്. പല അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയ നിലയിലാണ്. വീണ്ടും ലോഗിന്‍ ചെയ്യാന്‍ നോക്കിയാലും അതിന് കഴിയാത്ത നിലയിലാണ്. പാസ്‌വേര്‍ഡ് തെറ്റാണെന്നാണ് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത്.
പ്രശ്‌നത്തെ പറ്റി അറിവുണ്ടെന്നും, പരിഹാരശ്രമങ്ങള്‍ നടക്കുകയാണെന്നും മെറ്റാ പ്രതികരിച്ചു.