ലോകത്തെ ഏറ്റവും ശാന്തമായ തെരുവുകളിലൊന്ന് ഡബ്ലിനിൽ; ഏതെന്ന് അറിയണ്ടേ?

ലോകത്തെ ഏറ്റവും ശാന്തമായ തെരുവുകളിലൊന്ന് അയര്‍ലണ്ടില്‍. Time Out Magazine പുറത്തുവിട്ട ‘World’s Coolest Streets’ പട്ടികയില്‍ 22-ആം സ്ഥാനമാണ് ഡബ്ലിനിലെ Camden Street നേടിയിട്ടുള്ളത്.

കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമുള്ളതും, ലളിതവുമായ പ്രദേശം എന്നാണ് മാഗസിന്‍ Camden Street-നെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ റസ്റ്ററന്റുകളായ Bunsen, Mister S എന്നിവയെപ്പറ്റിയും, ബാറുകളായ The Bleeding Horse, Anseo എന്നിവയെ പറ്റിയും മാഗസിനില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അതേസമയം ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള High Street ആണ്. Hong Kong-ലെ Hollywood Road രണ്ടാം സ്ഥാനവും, യുഎസിലെ Texas-ലുള്ള Austin-ലെ East Eleventh മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Share this news

Leave a Reply

%d bloggers like this: