അയർലണ്ടിൽ നിര്യാതനായ ഇന്ത്യക്കാരൻ മീനാക്ഷി സുന്ദരത്തിന്റെ കുടുംബത്തെ സഹായിക്കാനായി ധനസമാഹരണം

ഡബ്ലിനില്‍ നിര്യാതനായ ഇന്ത്യക്കാരനായ മീനാക്ഷി സുന്ദരത്തിന്റെ കുടുംബത്തെ സഹായിക്കാനായി ധനസമാഹരണ പദ്ധതി. ഏപ്രില്‍ 30-നാണ് ഡബ്ലിനിലെ Connolly Hospital-ല്‍ വച്ച് അദ്ദേഹം വിടപറഞ്ഞത്.

അയര്‍ലണ്ടിലെ പ്രവാസികള്‍ക്കിടയിലെ പരിചിതമുഖമായിരുന്ന മീനാക്ഷി സുന്ദരം, മികച്ച ബാഡ്മിന്റണ്‍, ക്രിക്കറ്റ് പ്ലെയര്‍ എന്ന നിലയിലും സമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. ആഡംസ്ടൗണ്‍, ലൂക്കന്‍, കാസില്‍റോക്ക് ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കായും, വിവിധ ബാഡ്മിന്റണ്‍ ക്ലബ്ബുകള്‍ക്കായും കളിച്ച അദ്ദേഹം ഏറെ പ്രശംസകളും ഏറ്റുവാങ്ങി.

അദ്ദേഹത്തെ സംസ്‌കാരച്ചെലവുകള്‍, ഭൗതികദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എന്നിവയ്ക്കായാണ് GoFundMe വഴി സുമനസ്സുകളായവരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കുന്നത്. നല്‍കുന്ന തുക എത്ര ചെറുതായാലും, മീനാക്ഷി സുന്ദരത്തിന്റെ കുടുംബത്തിന് ഈ ഘട്ടത്തില്‍ അത് വലിയ സഹായമാകും. ഒപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും അത് ഉപകാരപ്പെടും.

സഹായം നല്‍കാനായി: https://www.gofundme.com/f/meenatchisundaram?utm_campaign=p_cp+fundraiser-sidebar&utm_medium=chat&utm_source=whatsApp

കൂടുതല്‍ വിവരങ്ങള്‍ക്ക്:
0894440763
0892343993
0868945385
0872860863

Share this news

Leave a Reply