അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുവരുന്ന 21 ടീമുകൾ മാറ്റുരയ്ക്കുന്ന വാശിയേറിയ കേരള ഹൗസ് ജല മഹോത്സവ മേള 19-ആം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ കാർലോയിൽ.

ഇന്ത്യയുടെ വിവിധ ഭാഷക്കാർ ഒരു കുടക്കീഴിൽ ആർപ്പുവിളികളുടെ ആരവത്തോടുകൂടി ബൗറോ നദിയുടെ ഓളപ്പരപ്പുകളെ കീറിമുറിച്ച് എത്തുന്ന Aha Boat Club, Aliyans Drogheda, Beaumont Blasters, Carlow Indian Community, EIA (Ennniscorthy Indian Association), KMA’s Kilkenny Chundan, Kera Sailors, Kuttanadu Boat Club, Lucan Malayali Club, Malayalees In Citywest(MIC), Naas Indian Community, Navan Royal, PALS, Punnamada Boat Club Ireland, Royal Challengers Karnataka, SSC Indians, Sevenseas Boat Club, Tamil SuperKings, Team Athy, Telugu Rangers, Wexford Chundan ചുണ്ടൻ വള്ളങ്ങളുടെ ആവേശകരമായ മത്സരങ്ങൾ കാണുവാനും ഇന്ത്യൻ രുചിയേറിയ ഭക്ഷണങ്ങൾ ആസ്വദിക്കുവാനും അയർലണ്ടിലെ എല്ലാ ഇന്ത്യക്കാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


