അയര്‍ലണ്ടില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ നിരക്ക് വര്‍ദ്ധിച്ച് പ്രായപൂര്‍ത്തിയായവര്‍ക്ക് ശരാശരി 1,685 യൂറോ ആയതായി Health Insurance Authority (HIA) റിപ്പോര്‍ട്ട്. HIA-യുടെ 2024 ആദ്യപാദ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ 4% ആണ് പ്രീമിയം നിരക്ക് ഉയര്‍ന്നത്. 2023-ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 13% ആണ് വര്‍ദ്ധന.
രാജ്യത്ത് ഏറ്റവുമധികം പേര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്ന സ്ഥാപനമായി Vhi തന്നെ തുടരുകയാണ്. രണ്ടാം സ്ഥാനത്ത് Laya Healthcare-ഉം, മൂന്നാം സ്ഥാനത്ത് Irish Life Health-ഉം ആണ്.
ഏപ്രില്‍ 1 വരെയുള്ള വിവരമനുസരിച്ച് വിപണിയില്‍ 351 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി പ്ലാനുകളാണ് ലഭ്യായിട്ടുള്ളത്. പോളിസികള്‍ എടുത്ത 46.8% പേരും പ്രൈവറ്റ് കമ്പനികളെയാണ് തെരഞ്ഞെടുത്തത്.
രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്ലാനുകള്‍ ഇവ:
VHI: Company Plan Plus Level 1, Company Plan Plus Level 1.3,One Plus Plan, PMI 35 13 and Public Plus Care Day to Day.
Laya: Essential Health, Inspire, Inspire Plus, Simply Connect and Simply Connect Plus
Irish Life Health: 4D Health 2, 4D Health 4, Benefit, Horizon 2 and Nurture Plan ILH