MIND മെഗാ മേളയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന ഈ വർണ്ണാഭമായ ആഘോഷ സംഗമത്തിൽ മലയാളികളുടെ പ്രിയ ചലച്ചിത്ര താരം അനു സിത്താര മുഖ്യാതിഥിയാകും. ജൂൺ ഒന്നിന് ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിലാണ് മെഗാമേള സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ ഒൻപത് മണി മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. ആവേശം നിറഞ്ഞ വടംവലി, കബഡി, ചെസ്സ് തുടങ്ങിയ കായിക മത്സരങ്ങളും നിരവധി കലാപരിപാടികളും അരങ്ങേറും. മ്യൂസിക് ഷോകൾ, ഫാഷൻ ഷോ, DJ തുടങ്ങി കാണികളിൽ ആവേശത്തിര അലതല്ലുന്ന പരിപാടികളും മേളയുടെ ഭാഗമാകും.

മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://www.mindireland.org/events-2024/car-parking-ticket/booking എന്ന് ലിങ്ക് വഴി കാർ പാർക്കിംഗ് ബുക്ക് ചെയ്യാം.