രക്തരൂഷിത തെരഞ്ഞെടുപ്പിന് അന്ത്യം; ചരിത്രത്തിലാദ്യമായി മെക്സിക്കോയിൽ വനിതാ പ്രസിഡന്റ്

മെക്‌സിക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്. പൊതുതെരഞ്ഞെടുപ്പില്‍ 58.3% വോട്ടുകള്‍ നേടി ക്ലൗഡിയ ഷെയിന്‍ബോം മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റായി സ്ഥാനമുറപ്പിച്ചു. മൊറേന പാര്‍ട്ടിയില്‍ നിന്നുമാണ് ക്ലൗഡിയ ജനവിധി തേടിയത്.

കലാപസമാനമായ അന്തരീക്ഷം നിലനിന്ന മെക്‌സിക്കോയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 10 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ക്ലൗഡിയയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഷോചിതില്‍ ഗാല്‍വസിന് 26.6% വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

അതേസമയം 30-ഓളം സ്ഥാനാര്‍ത്ഥികള്‍ കൊല്ലപ്പെടുക വരെ ചെയ്ത ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ തെരഞ്ഞെടുപ്പുകളിലൊന്നാണ് മെക്‌സിക്കോയില്‍ ഇത്തവണ നടന്നത്. തങ്ങളുടെ ഇഷ്ടക്കാരെ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനായി മെക്‌സിക്കന്‍ ക്രിമിനല്‍ സംഘങ്ങള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ജീവനെടുക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. നൂറുകണക്കിന് സ്ഥാനാര്‍ത്ഥികള്‍ സ്വയം പത്രിക പിന്‍വലിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: