ഡാനിഷ് പ്രധാനമന്ത്രി Mette Frederiksen-ന് നേരെ ആക്രമണം. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ Kultorvet-ല്‍ വച്ച് പ്രധാനമന്ത്രിയെ ഒരാള്‍ ഇടിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം Mette Frederiksen-നെ നടുക്കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
സംഭവത്തില്‍ ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയ കോപ്പന്‍ഹേഗന്‍ പൊലീസ്, അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു.