അയര്‍ലണ്ടില്‍ വീണ്ടും നായയുടെ ആക്രമണം. കൗണ്ടി ഡോണഗലിലെ Inishowen Peninsula-യില്‍ ജോഗിങ്ങിനിറങ്ങിയ പുരുഷന് നേരെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നായയുടെ ആക്രമണമുണ്ടായത്. റോട്ട് വീലര്‍ ഇനത്തില്‍ പെട്ട നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഡെറിയിലെ Altnagelvin Hospital-ല്‍ പ്രവേശിപ്പിച്ചു.
നായ തന്റെ ഉടമയോടൊപ്പം നടക്കുന്നതിനിടെയാണ് സമീപത്ത് കൂടി ജോഗിങ് ചെയ്യുകയായിരുന്ന ആളുടെ പിന്നാലെ ഓടിയത്. ആളുകളെ കടിക്കുന്നത് തടയാനായി ഇടുന്ന മാസ്ക് (muzzle) ഈ സമയം നായയെ ധരിപ്പിച്ചിരുന്നുമില്ല. ഉടമയായ സ്ത്രീയെ വെട്ടിച്ച് ഓടിയെത്തിയ നായ ജോഗി ചെയ്യുകയായിരുന്ന ആളുടെ കാലില്‍ ഒന്നിലധികം തവണ കടിച്ചു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് കൗണ്ടി ലിമറിക്കില്‍ 23-കാരി നായയുടെ ആക്രമണത്തില്‍ മരിച്ചത്.