ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ’ ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാനഗുരു റവ.ഫാ. ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024-ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.
Location: Limerick Race Course,Green mount park, Patrickswell, V94K858
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. പ്രിൻസ് സക്കറിയ മാലിയിൽ: 0892070570
സിബി ജോണി അടപ്പൂർ: 0871418392
ബിനോയി കാച്ചപ്പിള്ളി: 0874130749
വാർത്ത: സുബിൻ മാത്യൂസ് (പി.ആർ.ഒ)