കൗണ്ടി കെറിയില്‍ നടന്ന ആക്രമണത്തില്‍ ഒരു മരണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെയാണ് Castleisland-ലെ An Caislean Mor-ലുള്ള വീടിന് മുന്നില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരാള്‍ കിടക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഗാര്‍ഡയും, എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 40 വയസിലേറെ പ്രായമുള്ള പുരുഷനാണ് മരിച്ചത്.
അതേസമയം സംഭവവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Tralee Garda Station- 066 7102300
Garda Confidential Line- 1800 666 111