ഗൗതം ഗംഭീർ ഇന്ത്യയുടെ പുതിയ കോച്ച്

ഗൗതം ഗംഭീറിനെ പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്‌.

ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗംഭീറാണെന്ന് ജയ് ഷാ പറഞ്ഞു. പുതിയ യാത്രയിൽ ഗംഭീറിനു പൂര്‍ണ പിന്തുണയേകാൻ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്സിൽ കുറിച്ചു.

58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽ നിന്ന് 4154 റൺസും, 147 ഏകദിനത്തിൽ നിന്ന് 5238 റൺസും, 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.

2027 ഡിസംബര്‍ 31 വരെയാണ് ഗംഭീറിന്റെ നിയമനം. കഴിഞ്ഞവർഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ ആയിരുന്ന ദ്രാവിഡ് തുടരുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: