ഞായറാഴ്ച 14-ആം തീയതി ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ 5 മണിക്കുള്ള മലയാളം കുർബാനയില്ല; 10.45-ന് ബിഷപ്പിന് സ്വീകരണം

ഡബ്ലിൻ: ബ്‌ളാക്ക്‌റോക്ക് സീറോ മലബാർ പള്ളിയിൽ ഈ വരുന്ന ഞായറാഴ്ച (14/ 07/ 24) മലയാളം കുർബാന ഉണ്ടായിരിക്കില്ല. ഡബ്ലിനിലെ പുതിയ സഹായ മെത്രാൻ Bishop Donal Roche, അന്നേ ദിവസം ഞായറാഴ്ച ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ തന്റെ ആദ്യ സന്ദർശനം നടത്തുകയാണ്. ഫാ. ജെറി കാൻ ട്രാൻസ്ഫർ ആയ ഒഴിവിൽ എത്തുന്ന പുതിയ ഇടവക വികാരി റവ ഫാ.ഫിലിപ്പ് ബ്രാഡ്‌ലിയുടെ സ്ഥാനാരോഹണത്തിനായുള്ള 10.45-ന്റെ കുർബാനക്ക് ബിഷപ്പ് മുഖ്യകാർമികത്വം വഹിക്കും .

സീറോ മലബാർ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് സെയിന്റ് ജോസഫ് ഇടവക വികാരിയും, സീറോ മലബാർ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്ററുമായ റവ. ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സഹകാർമികത്വം വഹിക്കും. സീറോ മലബാർ കമ്മ്യൂണിറ്റിയിലെയും ഇന്ത്യൻ കമ്മ്യൂണിറ്റിയിലെയും സാധിക്കുന്ന എല്ലാവരും ജൂലൈ 14 ഞായറാഴ്ച 10.45-ന് നല്ല വിശുദ്ധ കുർബാനയിൽ പങ്കെടുക്കണമെന്ന് പള്ളിക്കമ്മറ്റി നേതൃത്വം അറിയിച്ചു. 

Share this news

Leave a Reply

%d bloggers like this: