പാരിസ് ഒളിമ്പിക്സിൽ അയർലൻഡിന് രണ്ടാം സ്വർണ്ണം. Paul O’Donovan, Fintan McCarthy എന്നിവരുടെ രണ്ടംഗ ടീം തുഴച്ചിലിൽ (men’s double sculls) സ്വർണ്ണം നേടി. ഇതോടെ രണ്ട് സ്വർണവും, രണ്ട് വെങ്കലവുമായി മെഡൽ പട്ടികയിൽ അയർലണ്ട് 15-ആം സ്ഥാനത്തെത്തി.
2020 ടോക്യോ ഒളിമ്പിക്സിലും Paul O’Donovan, Fintan McCarthy ടീം സ്വർണം നേടിയിരുന്നു. 6 മിനിറ്റ് 10.99 സെക്കന്റ് സമയത്തിൽ ആണ് ടീം ഇത്തവണ ഫിനിഷിങ് ലൈൻ കടന്നത്. മത്സരത്തിൽ ഇറ്റലി വെള്ളിയും ഗ്രീസ് വെങ്കലവും നേടി.
അതേസമയം പാരിസിൽ അയർലണ്ടിന്റെ രണ്ടാം തുഴച്ചിൽ മെഡൽ ആണിത്. കഴിഞ്ഞ ദിവസം Men’s Double Sculls-ല്‍ അയര്‍ലണ്ടിന്റെ Philip Doyle, Daire Lynch എന്നിവരുടെ ടീം വെങ്കലം നേടിയിരുന്നു.