പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 1500 മീറ്റർ നീന്തലിൽ (ഫ്രീസ്റ്റൈൽ) അയർലണ്ടിന്റെ Daniel Wiffen- ന് വെങ്കലം. കഴിഞ്ഞയാഴ്ചത്തെ 800 മീറ്റർ നീന്തലിലെ സ്വർണ്ണ നേട്ടത്തിന് പിന്നാലെയാണ് Wiffen രണ്ടാം മെഡൽ കരസ്ഥമാക്കിയത്. ഇതോടെ പാരിസിൽ അയർലണ്ടിന്റെ മെഡൽ നേട്ടം മൂന്ന് സ്വർണവും, മൂന്ന് വെങ്കലവുമായി ആകെ ആറ് ആയി. നിലവിൽ മെഡൽ പട്ടികയിൽ 14-ആം സ്ഥാനത്താണ് രാജ്യം.
ഫൈനലിൽ ലോക റെക്കോർഡ് ഭേദിച്ചുകൊണ്ട് അമേരിക്കയുടെ Bobby Finke സ്വർണം നേടി. ഇറ്റലിയുടെ Gregorio Paltrinieri- ക്ക് ആണ് രണ്ടാം സ്ഥാനം.