‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷനാ’യുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2024 ഓഗസ്റ്റ്  16 , 17, 18 (വെള്ളി, ശനി, ഞായർ) തിയതികളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്. 

അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ  പ്രശസ്ത ധ്യാന ഗുരു റവ. ഫാ ബിനോയി കരിമരുതുങ്കലാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. 

ധ്യാന ദിവസങ്ങളിൽ രാവിലെത്തെയും രാത്രിയിലെയും ഭക്ഷണം ആവശ്യമുള്ളവർക്ക് അതാത് ദിവസങ്ങളിൽ കൗണ്ടറിൽ ബുക്ക് ചെയ്യാവുന്നതാണ്.

ധ്യാന ദിവസങ്ങളിൽ കൗൺസലിങ്ങിനും കുബസാരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്നും, കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതുമായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570

സിബി ജോണി അടപ്പൂർ :0871418392

ബിനോയി കാച്ചപ്പിള്ളി: 0874130749

Location: Limerick Race Course,Green mount park Patrickswell, V94K858

വാർത്ത: സുബിൻ മാത്യൂസ് (പി.ആർ.ഓ.)

Share this news

Leave a Reply

%d bloggers like this: