പാരിസ് ഒളിംപിക്‌സ് 400 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന Rhasidat Adeleke-യ്ക്ക് നാലാം സ്ഥാനം. 49.28 സെക്കന്റില്‍ ഫിനിഷ് ചെയ്ത Adeleke-യ്ക്ക് തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്.
48.17 സെക്കന്റില്‍ ഒളിംപിക് റെക്കോര്‍ഡ് കുറിച്ചുകൊണ്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ Marileidy Paulino സ്വര്‍ണ്ണം നേടി. ബഹ്‌റൈന്റെ Salwa Eid Naser (48.53) വെള്ളിയും, പോളണ്ടിന്റെ Natalia Kaczmarek (48.98) വെങ്കലവും സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നെങ്കിലും, ഫിനിഷിങ്ങില്‍ Adeleke നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു.
അതേസമയം മെഡല്‍ നേടിയില്ലെങ്കിലും ഒളിംപിക് ചരിത്രത്തില്‍ ഒരു ഐറിഷ് അത്‌ലറ്റിന്റെ ഏറ്റവും മികച്ച സമയമാണ് 21-കാരിയായ Adeleke പാരിസില്‍ കുറിച്ചത്. അതിനാല്‍ത്തന്നെ ഭാവിയിലെ മത്സരങ്ങളില്‍ രാജ്യത്തിന് വലിയ പ്രതീക്ഷ തന്നെയാണ് താല സ്വദേശിയായ Adeleke.