വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മയോ മലയാളി അസോസിയേഷൻ. 207,750 രൂപയാണ് അസോസിയേഷൻ കഴിഞ്ഞ ദിവസം സംഭാവന നൽകിയത്.
ദുരന്തബാധിതരെ കയ്യയച്ച് സഹായിക്കാൻ അയർലണ്ടിലെ നിരവധി പ്രവാസികളാണ് മുന്നോട്ടു വന്നിട്ടുള്ളത്.