ദ്രോഗട ഇന്ത്യൻ അസോസിയേഷൻ,റോയൽ ക്ലബ്‌ ദ്രോഗട TileX പൂരം 2025 ലോഗോ പ്രകാശനം നടന്നു

ആവേശജ്വലമായ ദ്രോഗടയുടെ ഓണാഘോഷ ഐശ്വര്യത്തിൽ, നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സ് മേളപെരുക്കത്തിന്റെ അകമ്പടിയോടെ TILEX Presents പൂരം 2025-ന്റെ ലോഗോ പ്രകാശനം നടന്നു.

2025 ജൂൺ മാസം 28-ന് നടക്കുന്ന ദ്രോഗടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ മെഗാഉത്സവത്തിനാണ് കഴിഞ്ഞ ശനിയാഴ്ച കൊടിയേറിയത്. തുള്ളിയാലൻ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ലൗത്ത് കൗണ്ടി കൌൺസിൽ ചെയർപേഴ്സൺ Kevin Callan, ദ്രോഗട മേയർ Paddy McQuillan എന്നിവർ ചേർന്ന് നിറഞ്ഞ ഹർഷാരവത്തോടെ Tilex പൂരം 2025 പോസ്റ്റർ പ്രകാശനം നടത്തി.

TD. Ged Nash, ദ്രോഗട സിറ്റി കൗൺസിലർമാരായ Declan Power, Michelle Hall, Ejiro O’Hare Stratton, ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ Adrian Cleary, Tilex ഡയറക്ടർ സിജോ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ദ്രോഗട ഇന്ത്യൻ അസോസിയേഷനും (DMA),റോയൽ ക്ലബ്‌ ദ്രോഗടയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നും നൂറിൽ അധികം കലാകാരന്മാർ അവധരിപ്പിക്കുന്ന വിവിധ സാംസ്കാരിക കലാരൂപങ്ങളും, കാർണിവൽ, പാചക മത്സരങ്ങൾ , ഫുഡ്‌ കൌണ്ടറുകൾ, ഫാമിലി മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കും. രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന പൂരം 2025-ൽ പ്രവേശനം സൗജന്യം ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: