കിൽക്കെനിയിൽ ആദ്യമായി മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ഹോളി കുർബാന സെപ്റ്റംബർ 7-ന്

മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള അയർലണ്ടിലെ കിൽകെനിയിൽ ആദ്യമായി വിശുദ്ധ കുർബാന നടത്തപെടുന്നു. ഈ ശനിയാഴ്ച സെപ്റ്റംബർ 7-ന്, വൈകിട്ട് 5:30-ന് കിൽകെനി ഡൺമോർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നു.

കിൽകെനിയിലെ വിശ്വാസികൾക്കായി വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തുന്ന ഈ കുർബാനയുടെ
പ്രധാന കാർമികൻ വികാരി ഫാ. അനു ജോർജ് അച്ചനാണ്. ഈ മേഖലയിലെ മലങ്കര സുറിയാനി ക്രിസ്തീയ സമുദായത്തിന് ഒരു സുപ്രധാന ഘട്ടം അടയാളപ്പെടുത്തുന്ന ദിവസമാണിത്. ഈ ആത്മീയ ചടങ്ങിലേക്ക് എല്ലാ വിശ്വാസിളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ചടങ്ങിന്റെ വിശദാംശങ്ങൾ:
സെപ്റ്റംബർ 7, 2024, വൈകിട്ട് 5:30
സ്ഥലം: ഡൺമോർ കമ്മ്യൂണിറ്റി ഹാൾ, കിൽക്കെന്നി, R95 NX08

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Vicar: Rev.Fr.Anu George – 0851923201
Secretary:Mr.Bijoy Kulakkada – 0892318595
Mr.Jubin Skaria[ Managing Committee] 0899853704

Share this news

Leave a Reply

%d bloggers like this: