NMBI തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ സോമി തോമസ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളിയായ നഴ്‌സ് സോമി തോമസ്. INMO-യുടെ സ്ഥാനാര്‍ത്ഥിയായ സോമിക്ക്, Migrant Nurses Ireland (MNI) പിന്തുണയുമുണ്ട്. നിലവില്‍ ഡബ്ലിനിലെ Bon Secours-ല്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായ സോമി, MNI-യുടെ നാഷണല്‍ ട്രഷററുമാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് NMBI തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് NMBI-ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്‌സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടിങ് എങ്ങനെ എന്ന് NMBI വരും ദിവസങ്ങളില്‍ അറിയിക്കും.

Share this news

Leave a Reply

%d bloggers like this: