മുല്ലിംഗർ ഇന്ത്യൻ അസോസിയേഷൻ ഓണം ആഘോഷം September 7-ആം തീയതി രാവിലെ 9.30 മണി മുതൽ

മുല്ലിംഗർ ഇന്ത്യൻ അസോസിയേഷൻ (Team Mullingar) സംഘടിപ്പിക്കുന്ന ഒന്നിച്ചോണം പൊന്നോണം സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്ച രാവിലെ കൃത്യം 9.30 യോടു കൂടി ഡൗൺസ് ജിഎഎ ക്ലബ്ബിൽ അരങ്ങേറും. അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ, പ്രത്യേക അതിഥികളായ ഐറിഷ് പാർലമെന്റിലെ Hon Robert Troy TD., Mayor Baby Perappadan, Indian Embassy Head of Mission Secretary Hon Murugaraj Dhamodaran, Miss Kerala Ireland Ritty Saigo and Miss Kerala Ireland Finalist Riya Saigo എന്നിവർ പങ്കുചേരും.

മാവേലി മന്നനെ ചെണ്ടമേളത്തിന്റെയും, മുത്തുകുടയുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേല്ക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാരൂപങ്ങളെ (തിരുവാതിര, മോഹിനിയാട്ടം, ഭാരതനാട്യം) പരമ്പരാഗതരീതിയിൽ കോർത്തിണക്കി നടത്തപ്പെടുന്ന സംഘനൃത്തം, Traditional Fashion show, cinematic dance, വടം വലി മത്സരം, സംഗീത രാത്രി തുടങ്ങിയ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു.

ഈ അവസരത്തിൽ അസോസിയേഷൻ അംഗങ്ങളായ Mullingar, Kinnegad, Longford, Edgeworthstown, Delvin, Ballymahon, Moyvore, Clonard, Rochfortsbridge, Kilucan തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രദേശവാസികളായ ഇന്ത്യക്കാരായ കുടുംബാംഗങ്ങൾ വമ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കുചേരും.

പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന 26 കൂട്ടം ഓണസദ്യയും ഡിന്നറും കൂടാതെ പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകാൻ അയർലണ്ടിലെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ Soul Beats അവതരിപ്പിക്കുന്ന Musical Night (ഗാനമേള). രാത്രി 10 മണിയോടുകൂടി ആഘോഷം സമാപിക്കും.

Share this news

Leave a Reply

%d bloggers like this: