പാരിസിൽ നടന്നുവരുന്ന പാരാലിംപിക്സിൽ അയർലൻഡിന് സൈക്ലിംഗിൽ വെള്ളി. Katie-George Dunlevy- pilot Linda Kelly എന്നിവരാണ് വനിതകളുടെ ബി റോഡ് റേസിൽ രണ്ടാം സ്ഥാനത്ത് ഫിനിഷിങ് ചെയ്തത്. ഇതോടെ അയർലണ്ടിന്റെ ആകെ മെഡൽ നേട്ടം ആറായി. നിലവിൽ മെഡൽ പട്ടികയിൽ 50-ആം സ്ഥാനത്താണ് രാജ്യം.
അതേസമയം ഇത്തവണത്തെ പാരാലിംപിക്സിൽ Katie-George Dunlevy-യുടെ മൂന്നാമത്തെ മെഡൽ ആണിത്. സൈക്ലിംഗിൽ തന്നെ നേരത്തെ രണ്ട് മത്സരങ്ങളിലായി Kelly-യുടെ ടീം സ്വർണ്ണവും വെള്ളിയും നേടിയിരുന്നു.
പാരിസ് പാരാലിംപിക്സിൽ ഇന്ത്യയും മികച്ച കുതിപ്പാണ് നടത്തുന്നത്. 6 സ്വർണ്ണം, 9 വെള്ളി, 12 വെങ്കലം എന്നിങ്ങനെ 27 മെഡലുകളുമായി ഇന്ത്യ പട്ടികയിൽ 18-ആം സ്ഥാനത്താണ്. 190 മെഡലുകളോടെ ചൈന ആണ് ഒന്നാമത്.