വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നേരിട്ട് സഹായം എത്തിച്ച് അയർലണ്ടിലെ മലയാളി കൂട്ടായ്മയായ ‘കൊമ്പൻസ് ക്ലബ്.’ കൗണ്ടി മയോയിലെ കാസിൽബാർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘടനയായ അയർലണ്ട് കൊമ്പൻസ് ക്ലബ്, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട നാല് ആദിവാസി കുടുംബങ്ങൾക്കാണ് നേരിട്ട് ധനസഹായം എത്തിച്ചത്.


ഒപ്പം മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ പെട്ടവരെ ജീവൻ പണയം വച്ച് രക്ഷിച്ച ഫോറസ്റ്റ് ഓഫീസറായ അനൂപ് തോമസിന് സ്നേഹോപഹാരവും കൈമാറി.

വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ ഇതിനോടകം അയർലണ്ടിലെ നിരവധി പ്രവാസികളാണ് രംഗത്ത് വന്നിട്ടുള്ളത്.