അയർലണ്ടിൽ 1,000 പേർക്ക് ജോലി നൽകാൻ Blackrock Health

അടുത്ത അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 1,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് Blackrock Health. Blackrock Clinic, Hermitage Clinic, Galway Clinic, Limerick Clinic എന്നിവയുടെ ഉടമകളാണ് Blackrock Health ഗ്രൂപ്പ്.

187 പുതിയ ബെഡ്ഡുകള്‍, 14 പുതിയ ഓപ്പറേഷന്‍ തിയറ്ററുകള്‍, 6 പുതിയ കാര്‍ഡിയാക് കാത്ത് ലാബുകള്‍, പുതിയ ക്യാന്‍സര്‍ സെന്റര്‍ എന്നിവ നിര്‍മ്മിക്കുന്നതിനൊപ്പമാണ് 1,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത്. ഗ്രൂപ്പിന് കീഴിലുള്ള വിവിധ ക്ലിനിക്കുകളിലാണ് ഇവ സ്ഥാപിക്കുക. ഇതോടെ ക്ലിനിക്കുകളിലെ ആകെ ബെഡ്ഡുകള്‍ 808 ആയും, കാര്‍ഡിയാക് കാത്ത് ലാബുകള്‍ 10 ആയും ഉയരും. Hermitage Clinic-ല്‍ പുതുതായി ഒരു ഐ ക്ലിനിക്കും തുടങ്ങുന്നുണ്ട്.

രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിക്കുകയും, പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരുടെ ആരോഗ്യപരമായ ആവശ്യങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായാണ് 500 മില്യണ്‍ മുതല്‍മുടക്കില്‍ തങ്ങള്‍ പുതിയ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നതെന്നും Blackrock Health Group CEO Dr. Caroline Whelan പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: