കുടുംബങ്ങൾ തമ്മിലുള്ള തർക്കം കൈവിട്ടു; കോർക്കിൽ വീടിനു നേരെ വെടിവെപ്പും തീയിടലും

കോര്‍ക്കില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പും, വീടിന് തീവെപ്പും. സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച രാത്രിയാണ് Charleville-യില്‍ മുഖമൂടി ധരിച്ചത്തിയ ഒരുകൂട്ടം പുരുഷന്മാര്‍ വീടിന്റെ ജനല്‍ തകര്‍ത്ത് തീയിടാന്‍ ശ്രമിച്ചത്. ഒപ്പം വെടിവെപ്പും ഉണ്ടായി.

തീവെപ്പിന് പുറമെ വീടിന് കാര്യമായ നാശനഷ്ടവും ഇവര്‍ ഉണ്ടാക്കി. സമീപത്തെ കാറും നശിപ്പിച്ചു. ആക്രമണം നടന്ന സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപായം ഒഴിവായി. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കൗണ്ടി ലിമറിക്കിലെ Kilmallock-ലും കോര്‍ക്കിലെ Charleville-യിലുമുള്ള രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഏതാനും നാളത്തെ തര്‍ക്കമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ തര്‍ക്കത്തെത്തുടര്‍ന്ന് Kilmallock-ലെ വീട്ടില്‍ വെടിവെപ്പ് ഉണ്ടായിരുന്നു. ഇതേ പ്രശ്‌നത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കോര്‍ക്കിലെ Knocknaheeny-യിലുള്ള വീടിന് നേരെ പെട്രോള്‍ ബോംബും എറിഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: