ഡബ്ലിനിലെ Killiney കുന്നിൻ മുകളിൽ ഗോസ് ചെടിക്കൂട്ടത്തിന് വീണ്ടും തീപിടിച്ചു

ഡബ്ലിനിലെ Killiney-യില്‍ വീണ്ടും ഗോസ് (gorse) ചെടികള്‍ക്ക് വന്‍ തീപിടിത്തം. Killiney Hill-ല്‍ കൂട്ടമായി വളരുന്ന ഗോസ് ചെടികള്‍ക്ക് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിച്ചത്. ശക്തമായ തീപിടിത്തത്തില്‍ വീടുകളുടെ മേല്‍ക്കൂരകളെക്കാള്‍ ഉയരത്തില്‍ ജ്വാലകളുയര്‍ന്നു. Dublin Fire Brigade എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

രണ്ട് ഫയര്‍ എഞ്ചിനുകളും, ഒരു വൈല്‍ഡ് ലൈഫ് റെസ്‌പോണ്‍സ് ജീപ്പുമാണ് സ്ഥലത്തെത്തിയത്. ശക്തമായ കാറ്റാണ് തീ പടരാന്‍ ഇടയാക്കിയതെന്ന് സംഘം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: