ക്ലയര്‍/ എന്നീസ്സ്: രജിസ്റ്റേർഡ് സംഘടനയായ ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന ഓണാഘോഷം 2024 സെപ്തംബര്‍ 21 ശനിയാഴ്ച സെന്റ് ഫ്ലാനന്‍സ്സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. എന്നീസ്സ് മേയർ കൊള്ളറന്‍ മെല്ലോയി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും.
ചെണ്ടമേളത്തിന്റയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മാവേലി മന്നന്റെ വരവോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

അത്തപ്പൂക്കളം, തിരുവാതിര, വഞ്ചിപ്പാട്ട്, സിനിമാറ്റിക്ക് ഡാന്‍സ്, ഗെയിംസ്, വടംവലി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
വടംവലി മത്സരത്തില്‍ വിജയികളാകുന്നവർക്കും മറ്റ് മത്സര വിജയികൾക്കും റവ.ഫാ. ജോയി ഞാറക്കാട്ട് വേലി ട്രോഫിയും, മെഡലും നല്‍കുന്നതായിരിക്കും.
ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും, കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ടിക്കറ്റ് മുഖേന ഈ ഓണാഘോഷത്തിന്റെ ഭാഗമാകാമെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സനല്‍ – 0871179503
ജിതിന്‍- 0892311644
ടിബിന്‍ – 0892456430
സന്തോഷ് – 0892606420
സിനി- 0879386939
രമ്യ – 0892531494