അയര്‍ലണ്ടില്‍ സംഘടികുറ്റവാളികളെ ലക്ഷ്യമിട്ട് നടത്തിയ സുപ്രധാന ഗാര്‍ഡ ഓപ്പറേഷനില്‍ 8 മില്യണ്‍ യൂറോയോളം വിലവരുന്ന കൊക്കെയ്ന്‍ പിടികൂടുകയും, അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച വെക്‌സ്‌ഫോര്‍ഡിലെ ഒരു കൃഷിസ്ഥലത്ത് നടന്ന റെയ്ഡിലാണ് വലിയ അളവിലുള്ള മയക്കുമരുന്ന് പിടികൂടിയത്. തുടരന്വേഷണവും, പരിശോധനകളും നടത്തുന്ന ഗാര്‍ഡ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് വിവരമുണ്ട്. വെസ്റ്റ് ഡബ്ലിനിലെ ഒരു ക്രിമനല്‍ സംഘത്തെയാണ് ഗാര്‍ഡ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രത്യേക ആശയവിനിമയ പ്ലാറ്റ്‌ഫോം കുറ്റവാളികള്‍ ഉപയോഗിച്ചിരുന്നതായി ഗാര്‍ഡ പറയുന്നു. വലിയ രീതിയില്‍ മയക്കുമരുന്ന് വിതരണവും, കൊലപാതകങ്ങളും ആസൂത്രണം ചെയ്തിരുന്ന ഈ പ്ലാറ്റ്‌ഫോമില്‍ നുഴഞ്ഞുകയറിയാണ് ഗാര്‍ഡയും യൂറോപോളും വിവരങ്ങള്‍ ചോര്‍ത്തിയത്. എഫ്ബിഐ, കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പൊലീസ് സംവിധാനങ്ങളും ഇതിന് സഹായം നല്‍കി. ഐസ്ലാന്‍ഡ്, ഇറ്റലി, നെതര്‍ലണ്ട്‌സ്, സ്വീഡന്‍ എന്നിവരും സഹായത്തിനെത്തിയിരുന്നു.
ലൈവ് ഓപ്പറേഷനായിരുന്നു തങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കിയ ഗാര്‍ഡ, അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയായിരുന്നുവെന്നും അറിയിച്ചു. പതിറ്റാണ്ടുകളായുള്ള നിരീക്ഷണത്തിന് ശേഷമാണ് സംഘത്തെ ഗാര്‍ഡ പിടികൂടിയത്.