മുൻ ഐറിഷ് ധനമന്ത്രി മൈക്കൽ മക്ഗ്രാത്ത് പുതിയ ഇയു ജസ്റ്റിസ് കമ്മീഷണർ

മുന്‍ ഐറിഷ് ധനകാര്യമന്ത്രിയായിരുന്ന മൈക്കല്‍ മക്ഗ്രാത്ത് പുതിയ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഓഫ് ജസ്റ്റിസ്. മക്ഗ്രാത്തിനെ പുതിയ ജസ്റ്റിസ് കമ്മീഷണറായി ഇയു കമ്മീഷണര്‍ Ursula von der Leyen ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

അംഗങ്ങളായ രാജ്യങ്ങള്‍ ഇയു നിയമങ്ങള്‍ക്ക് അനുസൃതമായാണ് പെരുമാറുന്നത് എന്ന് ഉറപ്പാക്കുകയാണ് ജസ്റ്റിസ് കമ്മീഷണറുടെ ഉത്തരവാദിത്തം. ഇയു നിയമങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തവാദിത്തവും അദ്ദേഹത്തിനാണ്. ബെല്‍ജിയത്തില്‍ നിന്നുള്ള Didier Reynders-ന് പകരക്കാരനായാണ് 48-കാരനായ മക്ഗ്രാത്ത് സ്ഥാനം ഏറ്റെടുക്കുക.

അയര്‍ലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി സര്‍ക്കാര്‍ മക്ഗ്രാത്തിനെ നാമനിര്‍ദ്ദേശം ചെയ്തതോടെ കഴിഞ്ഞ ജൂണിലാണ് അദ്ദേഹം ധനമന്ത്രി സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ജാക്ക് ചേംബേഴ്‌സ് ധനകാര്യവകുപ്പ് മന്ത്രിയാകുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: