അയര്‍ലണ്ടില്‍ നിര്യാതനായ മാക്മില്ലൻ മഠത്തിലിന്റെ സംസ്‌കാരത്തിനായി സുമനസ്സുകളില്‍ നിന്നും ധനശേഖരണം ആരംഭിച്ചു. സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച രാവിലെയാണ് ബൂമോണ്ടില്‍ താമസിച്ചുവരികയായിരുന്ന മാക്മില്ലൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം കുടുംബത്തെയും, സുഹൃത്തുക്കളെയും തളര്‍ത്തിയിരിക്കുകയാണ്.
ജിംസി ആണ് മാക്മില്ലന്റെ ഭാര്യ. ഇവര്‍ക്ക് ആരോണ്‍ എന്നൊരു മകനുമുണ്ട്.
ഹൃദയാഘാതം വന്നയുടന്‍ ഭാര്യ ജിംസി പ്രാഥമികശുശ്രൂഷകള്‍ നല്‍കിയിരുന്നു. പിന്നീട് പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും മാക്മില്ലന്റെ ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരത്തിന് വേണ്ടിവരുന്ന ചെലവുകള്‍, വീട്ടുവാടക, ആശുപത്രി ചെലവുകള്‍, മറ്റ് വീട്ടുചെലവുകള്‍ എന്നിവയ്ക്കായി കഷ്ടപ്പെടുന്ന കുടുംബത്തിന് സഹായം എത്തിക്കുകയാണ് ധനശേഖരണത്തിന്റെ ലക്ഷ്യം. നിങ്ങള്‍ നല്‍കുന്ന തുക അത് എത്ര ചെറുതായാലും ഈ അടിയന്തരഘട്ടത്തില്‍ കുടുംബത്തിന് വലിയ കൈത്താങ്ങാകും.
സംഭാവന നല്‍കാനായി: https://www.gofundme.com/f/helping-the-madathil-familysupporting-a-grieving-wife-son