അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി ബെഡ്ഡ് ലഭിക്കാത്തവരുടെ എണ്ണം കുറയാതെ തുടരുന്നു. Irish Nurses and Midwives Organisation (INMO)-ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 494 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ബെഡ്ഡിന് പകരം ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്. ഇതില്‍ 349 രോഗികളും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.
പതിവ് പോലെ ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 104. Cork University Hospital (57 രോഗികള്‍), University Hospital Galway (48 രോഗികള്‍), Sligo University Hospital (40 രോഗികള്‍) എന്നിവയാണ് പിന്നാലെ.
ഏറ്റവും കൂടുതല്‍ രോഗികള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സയില്‍ കഴിയുന്നതും University Hospital Limerick-ലാണ്- 46. ഇക്കാര്യത്തില്‍ 45 രോഗികളുമായി Cork University Hospital തൊട്ടുപിന്നിലുണ്ട്. St Vincent’s University Hospital ആണ് മൂന്നാമത് (37).
ഡബ്ലിന്‍ പ്രദേശത്ത് ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് St Vincent’s University Hospital-ലാണ്- 37. 20 പേര്‍ ട്രോളികളില്‍ ചികിത്സ തേടുന്ന St James’s Hospital ആണ് രണ്ടാമത്.