ഓൾ അയർലൻഡ് വടംവലി മാമാങ്കം ഈ ശനിയാഴ്ച (28 സെപ്റ്റംബർ) ഡബ്ലിനിൽ

നിരവധി അനവധി കാരുണ്യ പ്രവർത്തനം കൊണ്ട് ജനഹൃദയങ്ങലിൽ ഇടം നേടിയ ഫ്രണ്ട്സ് ഓഫ് ഫിസ്ബറോ അയർലണ്ടിലെ എല്ലാ പ്രമുഖ വടംവലി ടീമുകളെയും നവാഗത വടംവലി ടീമുകളെയും അണിനിരത്തിക്കൊണ്ട് ഈ ശനിയാഴ്ച അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കം നോർത്ത് ഡബ്ലിൻ ഹോളി ചൈൽഡ് സ്കൂളിൻറെ മൈതാനിയിൽ നടത്തപ്പെടുന്നു.

വടംവലിക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് നടത്തുന്ന ഈ ടൂർണമെൻറ് വടംവലി പ്രേമികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. വടംവലി സീസണിന്റെ അവസാനഘട്ടത്തിലെത്തിനിൽക്കുന്ന ഈ ഒരു അവസരത്തിൽ വടംവലിയുടെ ചക്രവർത്തിപ്പട്ടം ആരു ചൂടും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അയർലണ്ടിലെ വടംവലി പ്രേമികൾ. കാണാൻ എത്തുന്ന വടംവലി പ്രേമികൾക്ക് ഫ്രീ കാർ പാർക്കിംഗ് സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Date September 28th Saturday
Time 8AM-4PM
Venue Holy Child National School
Whitehall, Dublin, D09 YR59

Share this news

Leave a Reply

%d bloggers like this: