BICC പൊന്നോണം 2024 ഗംഭീരമായി കൊണ്ടാടി

പൂവിളികളും പൂക്കളങ്ങളുമായി വീണ്ടുമൊരു പൊന്നോണം കൂടെ കടന്നു പോയി. കള്ളവും ചതിയും പൊളിവചനവുമൊന്നുമില്ലാത്ത ആ നല്ല നാളുകളുടെ ഓർമ്മകളുമായി മാവേലി തമ്പുരാനെ വരവേറ്റുകൊണ്ട് ഗാൾവേ കൗണ്ടിയിലെ ബാലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ‘പൊന്നോണം 2024’ ഗംഭീരമായി കൊണ്ടാടി.

കൗൺസിലർ Alan Harney-യുടെ സാന്നിധ്യത്തിൽ ഗാർഡ സൂപ്രണ്ട് Ollie Baker ഉൽഘാടനകർമ്മം നിർവ്വഹിച്ചു. ഓഗസ്റ്റ് 10-ന് തുടങ്ങിയ BICC Sports Fest-ന്റെ സമ്മാനദാനവും ഇതോടൊപ്പം നിർവ്വഹിച്ചു. ഡാൻസും പാട്ടും മറ്റ് കലാപരിപാടികളോടൊപ്പം ബാലിനസ്‌ലോയുടെ അഭിമാനമായ Rhythm ചെണ്ടമേളവും DJ Max-ഉം പരിപാടിയുടെ മാറ്റ് കൂട്ടി.

Share this news

Leave a Reply

%d bloggers like this: